തിരുവനന്തപുരം: കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും .കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ 18 മുതല്‍ 21 വരെയാണ് തടസ്സപ്പെടുക.
കെഎസ്ഇബിയുടെ വിവരസാങ്കേതിക വിദ്യാധിഷ്ഠിത സേവനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ഡിസാസ്റ്റര്‍ റിക്കവറി (ഡിആര്‍)സെന്ററിന്റെ പ്രവര്‍ത്തന ക്ഷമതാ പരിശോധന നടക്കുന്നതിനാലാണ് മുടക്കം വരുക. ഈ ദിനങ്ങളിൽ കെഎസ്ഇബി യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും.
കൂടാതെ 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഫ്രണ്ടസ്, അക്ഷയ, സിഎസ്‌സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ ബാങ്കിംഗിലൂടെയും വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. ഇതേ ദിവസങ്ങളില്‍ കെഎസ്ഇബിയുടെ 1912 നമ്പറിലെ കസ്റ്റമര്‍ കെയര്‍ സെന്ററും പ്രവര്‍ത്തിക്കില്ല.
വൈദ്യുതി സംബന്ധിച്ച എല്ലാ പരാതികളും അറിയിക്കുന്നതിനായി ഇതേ ദിവസങ്ങളില്‍ അതാത് സെക്ഷന്‍ ഓഫീസുകളിലോ 0471 – 2514668 / 2514669 / 2514710 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം. കെഎസ്ഇബിയുടെ പ്രവര്‍ത്തന നിര്‍വഹണത്തിന് സഹായിക്കുന്ന മറ്റു സോഫ്റ്റ് വെയര്‍ ആപ്‌ളിക്കേഷനുകളും ദിവസങ്ങളില്‍ ലഭ്യമാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments