മലപ്പുറം: ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞിനെ പൊലീസുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ പൊറ്റേത്ത് പടിയിലെ അമ്മത്തൊട്ടിലിലാണ് ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് .സാമൂഹ്യ പ്രവര്‍ത്തകയായ ഡോ:കുമാരി സുകുമാരന്‍ സ്വന്തം വീട്ടു മതിലില്‍ സ്ഥാപിച്ച ‘അമ്മത്തൊട്ടിലി’ ലാണ് ഇടക്കാലത്തിന് ശേഷം കുഞ്ഞിനെ ലഭിക്കുന്നത്.
ഇന്നലെ വീട്ടുകാര്‍ സ്ഥലത്തില്ലാത്തതിനാല്‍ അമ്മത്തൊട്ടില്‍ വാതില്‍ അടച്ചിരുന്നു. അതുകൊണ്ട് താഴെ റോഡരികില്‍ പുലര്‍ച്ചെ തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കുട്ടിയെ കിട്ടിയത്. തെരുവ് നായ്ക്കളുടെ ശല്യമുള്ള സ്ഥലമാണിത്. എന്നാല്‍ ഭാഗ്യത്തിന് കുഞ്ഞിന് യാതൊരു പോറലുമേറ്റിട്ടില്ല.
കഴിഞ്ഞ മാസം മലപ്പുറത്ത് നവജാത ശിശുവിനെ അമ്മയും സഹോദരനും കഴുത്തറുത്തും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴ ചാരുംമൂട് നവജാത ശിശുവിനെ കൊലപ്പെടുത്തിയ വാര്‍ത്തക്കു പിന്നാലെയാണ് തിരൂരില്‍ നിന്നും കൈ കുഞ്ഞിനെ ജീവനോടെ ലഭിച്ചത്. തിരൂര്‍ പൊലീസ് ഏറ്റുവാങ്ങിയ കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ വകുപ്പിന് കൈമാറും. പൊലീസ് ജില്ലാ ആശുപത്രിയിലെ ശിശു പരിചരണ വിഭാഗത്തില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചു.
Post Your Comments