KeralaLatest News

ശബരിമല : നിയമസഭ അടിയന്തര യോഗം വിളിക്കണം ഒ.രാജഗോപാല്‍

ഈ വിഷയം ബോധിപ്പിക്കുന്നതിനായി അദ്ദേഹം സ്‌പീക്കറിനും സംസ്ഥാന പാര്‍ലമെന്ററികാര്യമന്ത്രിക്കും കത്ത് നല്‍കി

തിരുവനന്തപുരം :  ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭയുടെ അടിയന്തര യോഗം ചേരേണ്ടത് അത്യാവശ്യമാണെന്ന് ഒ.രാജഗോപാല്‍. ഈ വിഷയം ബോധിപ്പിക്കുന്നതിനായി അദ്ദേഹം സ്‌പീക്കറിനും സംസ്ഥാന പാര്‍ലമെന്ററികാര്യമന്ത്രിക്കും കത്ത് നല്‍കി.

സ്ത്രീ പ്രവേശനവിഷയത്തില്‍ കേരളത്തില്‍ വ്യാപകമായി നടന്നു വരുന്ന പ്രതിഷേധസമരങ്ങളില്‍ അതിയായ ഉത്കണ്ഠയുള്ളതായി രാജഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ , സംസ്ഥാന പാര്‍ലമെന്ററികാര്യമന്ത്രി എ.കെ.ബാലന്‍ എന്നിവര്‍ക്കാണ് എംഎല്‍എ കത്ത് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button