മാതാപിതാക്കളാവാന്‍ കാത്തിരിക്കുന്ന ഹാരിക്കും മെഗാനും ഓസ്‌ട്രേലിയന്‍ ഗവര്‍ണര്‍ ജനറലും ഭാര്യയുമാണ് കുഞ്ഞാവയ്ക്കുള്ള ആദ്യ സമ്മാനവുമായി എത്തിയത്.
ഓസ്‌ട്രേലിയന്‍ ഗവര്‍ണര്‍ ജനറലും ഭാര്യയും ആഷും വെള്ളയും കലര്‍ന്ന ഒരു കങ്കാരുവിനെയാണ് മെഗനും ഹാരിയും സമ്മാനമായി നല്‍കിയത്. ഒപ്പം കുഞ്ഞുവാവയ്ക്ക് ഇടാന്‍ കഴിയുന്ന തരത്തില്‍ പ്രത്യേക തരം ആട്ടിന്‍ രോമങ്ങള്‍ കൊണ്ടു തയ്യാറാക്കിയ ഒരു ജോഡി ഷൂസും. കുഞ്ഞിനുള്ള ആദ്യത്തെ സമ്മാനം എന്നാണ് മെഗന്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് പ്രതികരിച്ചത്. ഓസ്‌ട്രേലിയന്‍ ഗവര്‍ണറുടെയും ഭാര്യയുടെയും ഔദ്യോഗിക ക്ഷണപ്രകാരമാണ് ഇരുവരും ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് എത്തിയത്.
ഓസ്‌ട്രേലിയന്‍ സന്ദര്‍ശം നടത്തുന്നതിനിടയിലാണ് മെഗന്‍ ഗര്‍ഭിണിയാണ് എന്ന വിശേഷം കൊട്ടാരം പുറത്തുവിട്ടത്. അടുത്ത വസന്തകാലത്തായിരിക്കും കുഞ്ഞിന്റെ ജനനമെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments