Latest NewsIndia

ദുബായ് കിരീടാവകാശിക്കും സഹോദരങ്ങൾക്കും ഒറ്റ ദിവസം വിവാഹം

ദുബായ്•ദുബായ് കിരീടാവകാശിയും സഹോദരങ്ങളും ഒറ്റ ദിവസം വിവാഹിതരായി. ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരുമാണ് ഒരുമിച്ച് വിവാഹിതരായത്. ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിയാണ് ശൈഖ് ഹംദാന്റെ വധു. ഇദ്ദേഹത്തിന്റെ സഹോദരനും ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ്, മറ്റൊരു സഹോദരനും മുഹമ്മദ് ബിന്‍ റാഷിദ് നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് അഹ്‍മദ് ബിന്‍ മുഹമ്മദുമാണ് ഒപ്പം വിവാഹിതരായത്. ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ മാത്രമാണ് നടന്നത്. മറ്റു ആഘോഷ ചടങ്ങുകളുടെ തിയതി പിന്നീട് പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button