ദുബായ്•തൊഴിൽ അന്വേഷകയായ യുവതിയെ ജോലി വാഗ്ദാനം ചെയ്യ്തു കൂടെ കൊണ്ട് പോയ ശേഷം ബലാത്സംഗം ചെയ്യ്ത മധ്യവയസ്കൻ അറസ്റ്റിൽ. ദുബായിലെ അൽ റാഷിദിയയിലാണ് ഈ ദാരുണസംഭവം. ഫിലിപ്പിയെൻ സ്വദേശിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്യത് 46 കാരനും എമിറേറ്റികാരനുമായ പുരുഷൻ ഒപ്പം കൂട്ടുകയായിരുന്നു. തനിക്ക് സ്വന്തമായി ഒരു ടൂറിസം ഏജൻസി ഉണ്ട് എന്ന അവകാശപ്പെട്ട ഇയാൾ അവിടെയായിരുന്നു യുവതിക്ക് ജോലി വാഗ്ദാനം ചെയ്തത്.
കഴിഞ്ഞ ജനുവരി 31 ന് അൽ റാഷിദിയ മെട്രോ സ്റ്റേഷനിൽ വച്ച് മധ്യവയസ്കൻ യുവതിയെ തന്റെ 4 ഡി കാറിൽ എന്നെ കൂട്ടിക്കൊണ്ടുപോയി, ടൂറിസ്റ്റ് ഏജൻസി അവിടെ ഉണ്ടെന്നും അടുത്ത ദിവസം തന്നെ യുവതിയെ അവിടെ നിയമിക്കുമെന്നും പറഞ്ഞു അയാൾ 26 കാരിയായ പരാതിക്കാരിയെ ദുബായിലേക്ക് കൊണ്ടുപോയി.
റാസൽഖൈമയിലെത്തിയതിനു ശേഷം പ്രതി യുവതിയെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും അവളുടെ സ്വകാര്യ വസ്തുക്കളും മൊബൈൽ ഫോണും പേഴ്സും ഉൾപെടെയെല്ലാം മാറ്റി വെക്കുകകയും ചെയ്യുകയായിരുന്നു.
പിന്നീട് സഹായത്തിനായി യുവതി തന്റെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ശ്രമിച്ചപ്പോളെല്ലാം പ്രതി ചൂരൽ വാദി ഉപയോഗിച്ച അവളുടെ കൈക്കിട്ട അടിക്കുകയും ചെയ്തു. പിന്നീടൊരിക്കൽ വാതിൽ തുറന്ന് യുവതിയോട് വീട് വിട്ടുപോകാൻ പ്രതി ആവശ്യപ്പെട്ട പ്രകാരം യുവതി പുറത്തെത്തി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് ഫെബ്രുവരി എട്ടിന് രാവിലെ 4 മണിക്ക് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. എന്നാൽ തൻ ആവശ്യപ്പെട്ടപ്പോൾ യുവതി താനുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ സമ്മതിച്ചതായും പിന്നീട് യാതൊരു കാരണമില്ലാതെ കരഞ്ഞുകൊണ്ട് വീട് വിട്ടതായും പ്രതി പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെടുന്നതിൽ പ്രതി പ്രകോപിതനായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. അതെ സമയം യുവതിയെ അടിച്ചു എന്ന് കരുതുന്ന വടി പോലീസ് കണ്ടെടുത്തു. ഒന്നാം ഇൻസ്റ്റിറ്റ്യൂഷൻ കോടതി പ്രതിക്ക് ഒരു വർഷം തടവുശിക്ഷ വിധിച്ചു.
Post Your Comments