
കാലിഫോര്‍ണിയ: പാരച്യൂട്ട് തകരാറിലായതിനെത്തുടര്‍ന്ന് പ്രമുഖ വനിതാ സ്കൈ ഡൈവറിന് ദാരുണാന്ത്യം. നിന മാസണാണ് മരിച്ചത്. കാലിഫോര്‍ണിയയില്‍ ഞാറാഴ്ചയാണ് സംഭവം.
സ്കൈ ഡൈവിങ്ങിനിടെ പാരച്ചൂട്ട് തുറക്കാതിരുന്നതാണ് അപകട കാരണം. ഇതേത്തുടര്‍ന്ന് റിസര്‍വ് പാരച്യൂട്ട് തുറക്കാന്‍ ശ്രമിച്ചങ്കിലും സമയം വൈകിപ്പോയിരുന്നു. പാരച്യൂട്ട് കെട്ടിവെച്ചതുമായി ബന്ധപ്പെട്ട് തകരാറുണ്ടോ എന്നത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അപകടത്തിനു മുമ്പും ഇവര്‍ മൂന്ന് തവണ സ്കൈഡൈവിംഗ് വിജയകരയി പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നടത്തിയ 2500 ല്‍പരം സ്കൈ ഡൈവിംങ്ങുകളും വിജയകരമായിരുന്നു.
Post Your Comments