Latest NewsKerala

മിന്നൽ സമരം; കെ.എസ്.ആര്‍.ടി.സിയ്ക്ക് നഷ്ടമായത് ഒരു കോടി രൂപ

തിരുവനന്തപുരം: ഇന്ന് നടന്ന മിന്നൽ സമരത്തിലൂടെ കെ.എസ്.ആര്‍.ടി.സിയ്ക്ക് നഷ്ടമായത് ഒരു കോടി രൂപ. സിഎംഡി ടോമിന്‍ തച്ചങ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷയ്ക്ക് പോകുന്നവരും ജോലിക്ക് പോകുന്നവരും സമരം കാരണം വലഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് യാത്രക്കാര്‍ നല്‍കുന്ന പണത്തില്‍ നിന്നാണെന്ന് ഓര്‍മിക്കണം. ഒരു ചാനലിനോടാണ് തച്ചങ്കരി ഇക്കാര്യം പറഞ്ഞത്. പത്ത് ലക്ഷം യാത്രക്കാരെ മൂന്നര മണിക്കൂര്‍ നേരമാണ് ജീവനക്കാർ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത്. കെ.എസ്.ആര്‍.ടി.സിയുടെ റിസര്‍വേഷന്‍ കൗണ്ടര്‍ ജോലികള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ജീവനക്കാർ ചൊവ്വാഴ്ച മിന്നൽ സമരം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button