Jobs & Vacancies

പി.ആര്‍.ലക്ചറര്‍ ഒഴിവ്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗില്‍ ഒരു ലക്ചറര്‍ തസ്തിക ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് എന്ന വിഷയം ഒരു പേപ്പറായി ഉള്‍പ്പെട്ട ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിംഗില്‍ പി.ജി.ഡിപ്ലോമയും ഉളളവര്‍ക്ക് അപേക്ഷിക്കാം. പി.ആര്‍, അഡ്വര്‍ടൈസിംഗ് എന്നീ മേഖലകളില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും അധ്യാപന പരിചയവും ഉണ്ടായിരിക്കണം. ഫോട്ടോ അടങ്ങിയ വിശദമായ ബയോഡേറ്റയും, സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അടങ്ങിയ അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ ഈ മാസം 26ന് മുമ്പ് ലഭിക്കണം. ഫോണ്‍: 0484 2422275; 0484 2422068.

shortlink

Related Articles

Post Your Comments

Related Articles


Back to top button