തലപ്പുഴ: വയനാട് ഗവ. എൻജിനീയറിങ് കോളേജിൽ മഞ്ഞപ്പിത്തം പടരുന്നു. കോളേജിലെ 15 വിദ്യാർഥികൾക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത് . ഇവർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് . വെള്ളിയാഴ്ച മുതലാണ് വിദ്യാർഥികൾ രോഗലക്ഷണം പ്രകടിപ്പിച്ചുതുടങ്ങിയത്.
കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന എട്ടുപേർ രോഗബാധയെത്തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ച ഹോസ്റ്റലിൽ താമസിക്കുന്ന രണ്ടുപേർക്കും കൂടാതെ, വീടുകളിൽ പോയിവരുന്ന അഞ്ചുപേർക്കും രോഗം പിടിപെട്ടു. ഇതോടെ എൻജീനിയറിങ് കോളേജിന് അധികൃതർ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് .
മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അധികൃതർ കോളേജിൽ പരിശോധന നടത്തി. കോളേജിലെ ആവശ്യങ്ങൾക്കായി വെള്ളമെടുക്കുന്ന കിണർ, പുഴ എന്നിവിടങ്ങളിലെ വെള്ളം പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
Post Your Comments