KeralaLatest NewsNews

മഞ്ഞപ്പിത്തം ബാധിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു

അഞ്ജനയുടെ മരണം സ്ഥിരീകരിച്ചത് ശനിയാഴ്ച ഉച്ചക്ക് 3.15-ഓടെയാണ്

കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. വേങ്ങൂർ കൈപ്പിള്ളി പുതുശ്ശേരി വീട്ടില്‍ അഞ്ജന ചന്ദ്രൻ (28) ആണ് മരിച്ചത്.

കഴിഞ്ഞ 75 ദിവസത്തിലധികമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അഞ്ജനയുടെ മരണം സ്ഥിരീകരിച്ചത് ശനിയാഴ്ച ഉച്ചക്ക് 3.15-ഓടെയാണ്. ഇതോടെ വേങ്ങൂർ പഞ്ചായത്തില്‍മാത്രം മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നായി.

read also: കൊച്ചിയില്‍ 15കാരന്റെ ജീവനെടുത്തത് ഡെവിള്‍ ഗെയിം ആണെന്ന് സൂചന, മഴക്കോട്ട് ഉപയോഗിച്ച് ശരീരം മുഴുവനും മൂടിയ നിലയില്‍

ജല അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിച്ചതിനെ തുടർന്ന് വേങ്ങൂർ, മുടക്കുഴ പഞ്ചായത്തിലെ 240-ഓളം പേർക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചിരുന്നു. മരിച്ച അഞ്ജനയുടെ ഭർത്താവ്, ഭർതൃസഹോദരൻ എന്നിവരും മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button