KeralaLatest News

സംശയരോ​ഗം; പ്രവാസി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

എറണാകുളം കലൂര്‍ എസ്ആര്‍എം റോഡില്‍ ഉള്ളാട്ടില്‍ വീട്ടില്‍ ഷീബയാണ് കൊല്ലപ്പെട്ടത്

കൊച്ചി: കൊച്ചിയിൽ അവധിക്ക് നാട്ടിലെത്തിയ പ്രവാസി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം കലൂര്‍ എസ്ആര്‍എം റോഡില്‍ ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷീബയുടെ ഭര്‍ത്താവ് ആലപ്പുഴ ലെജനത്ത് വാര്‍ഡില്‍ വെളിപ്പറമ്പില്‍ വീട്ടില്‍ സഞ്ജു സുലാല്‍ സേട്ട് (39) അറസ്റ്റിലായി.

കഴിഞ്ഞദിവസം രാത്രി നിസ്‌കാരസമയത്ത് വീട്ടിലെത്തിയ സഞ്ജു ഷീബയെ കത്തികൊണ്ട് വെട്ടുകയായിരുന്നു. വയറിന് ആഴത്തില്‍ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സഞ്ജുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉമ്മ അഫ്‌സയ്ക്കും വെട്ടേറ്റു. വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്‌സ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സുഹൃത്ത് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രതി പിന്നീട് പോലീസിനോട് പറഞ്ഞു. ‘എനിക്ക് പറ്റിപ്പോയി. സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു.’ എന്നാണ് കൊലപാതക ശേഷം സഞ്ജു പൊലീസിനോട് പറഞ്ഞത്. കൊലപാതകം നടക്കുമ്പോള്‍ സഞ്ജുവിന്റെയും ഷീബയുടെയും മൂന്ന് മക്കള്‍ ആലപ്പുഴയിലെ ബന്ധു വീട്ടിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button