തിരുവനന്തപുരം: നദിയിലെ ചുഴിയില്‍ അകപ്പെട്ട് കാണാതായ പ്രതിശ്രുത വരന്റെ മൃതദേഹം കണ്ടെത്തി. വാമനപുരം മൂന്നാറ്റുമുക്കിലെ ചുഴിയില്‍ അകപ്പെട്ട് കാണാതായ വെള്ളല്ലൂര്‍ കുഴയ്ക്കാട്ട് വീട്ടില്‍ രാജേന്ദ്രന് ലിസ ദമ്പതികളുടെ മകന് അദീപ് (29) ആണ് മുങ്ങിമരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കവേയാണ് അദീപ് ചുഴിയില്‍ അകപ്പെടുന്നത്.
ഇവര്‍ മൂന്ന് തവണ നീന്തിയതിനുശേഷം കരയ്ക്കുകയറിയതാണ്. വീണ്ടും അദീപ് വെളളത്തിലോട്ട് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ചുഴിയിലകപ്പെട്ട് കാണാതാകുകയായിരുന്നു. വിദേശത്ത് ജോലിചെയ്യുന്ന അദീപ് നാട്ടിലെത്തിയിട്ട് ഏറെ നാളായിട്ടല്ല. ഈ മാസം 27ന് അദീപിന്റെയും വിവാഹം നടക്കേണ്ടതായിരുന്നു. തിരുവനന്തപുരത്തുനിന്നെത്തിയ മുങ്ങല്‍ വിദഗ്ധരാണ് അദീപിന്റെ മൃതദേഹം കണ്ടെടുത്തത്.
Post Your Comments