Entertainment

സിനിമയില്‍ ഇത് സഹിക്കാനാകാത്തത്; ഒഴിവാക്കി തരാമോയെന്ന് ഞാനും ചോദിച്ചു

സിനിമയ്ക്ക് മുന്‍പായി പുകവലി ദോഷത്തെ മുന്‍നിര്‍ത്തി പറയുന്ന പരസ്യം തിയേറ്റര്‍ വെളിച്ചത്തിലെ സ്ഥിരം കാഴ്ചയാണ്, ‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്’ എന്ന് തുടങ്ങുന്ന പരസ്യത്തിന്റെ മലയാളം വേര്‍ഷന്‍ ഇന്നും തിയേറ്ററുകളില്‍ മാതൃക പരസ്യമായി തുടരുമ്പോള്‍ അത് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമാണെന്നാണ് സംവിധായകന്‍ രഞ്ജിത്തിന്റെ തുറന്നു പറച്ചില്‍.

ആരും പുകവലിയ്ക്കാത്ത ‘കടല്‍ കടന്നു മാത്തുക്കുട്ടി’ എന്ന ചിത്രത്തില്‍ നിന്ന് ഈ പരസ്യം ഒഴിവാക്കാമായിരുന്നോ എന്ന് ചോദിച്ചിരുന്നു, പക്ഷെ ചിത്രത്തിന്റെ ഒരു സീനില്‍ ഒരാള്‍ പുകവലിയ്ക്കുന്നുണ്ടെന്നായിരുന്നു അവരുടെ മറുപടി.
മദ്യപിക്കുന്ന സീനിലും പുകവലിയ്ക്കുന്ന സീനിലും ബോധവത്കരണം പോലെ അത് അരുതെന്ന നിര്‍ദ്ദേശം എഴുതി കാണിക്കുന്നത് ബോര്‍ ആയി തോന്നാറുണ്ടെന്നും രഞ്ജിത്ത് പറയുന്നു. മോഹന്‍ലാല്‍ ഒരു സിനിമയില്‍ മദ്യപിക്കുന്ന സ്റ്റൈല്‍ കണ്ടു അതെ പോലെ ജീവിതത്തിലേക്ക് പകര്‍ത്തരുതെന്ന ഒരു ബോധം പ്രേക്ഷകന് വേണമെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button