Latest NewsLife Style

കാലാവസ്ഥയും ബിയറും തമ്മിലെന്ത് : ചൂടു കൂടിയാല്‍ കുടി കുറയുമെന്ന് പഠനറിപ്പോര്‍ട്ട്

കാലാവസ്ഥാവ്യതിയാനവും ബിയറും തമ്മില്‍ ബന്ധമുണ്ടോ..ഉണ്ടെന്നാണ് ചില പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ആഗോളതലത്തില്‍ ബിയര്‍ വിതരണം കുറയുമെന്നാണ് ഒരു പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

നേച്ചര്‍ പ്ലാന്റ്‌സ് എന്ന ജേണലിലാണ് ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകവ്യാപകമായി വരള്‍ച്ചാതോത് കൂടുന്നതും ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുന്നതും ബിയര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ബാര്‍ളിയുടെ ഉത്പാദനത്തെ തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ആല്‍ക്കഹോളിക് ഡ്രിങ്കാണ് ബിയറെന്നും ബ്രിട്ടണിലെ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ ചൂണ്ടിക്കാണിക്കുന്നു.

വരല്‍ച്ചയുടെ തോതും ചൂടിന്റെ തീവ്രതയും ഭാവിയില്‍ കൂടിക്കൂടി വരികയാണ്. ഇത് ബിയറിന്റെ അനായസലഭ്യതയ്ക്ക് തടസ്സമാകും. ബാര്‍ളിയുടെ ആഗോള ഉത്പാദനത്തിന്റെ 17 ശതമാനവും ബിയര്‍ ഉത്പാദനത്തിനായാണ് ഉപയോഗിക്കുന്നതെന്ന് അറിയുമ്പോള്‍ ഈ റിപ്പോര്‍ട്ടിന്റെ ഗൗരവം മനസിലാകും. ബിയര്‍ നിര്‍മ്മാണത്തിന്റെ തോത് അനുസരിച്ച് ഇത് വ്യത്യാസപ്പെടും. ഉദാഹരണത്തിന് ബ്രസീലില്‍ 83 ശതമാനം ബാര്‍ളിയും ഉപയോഗിക്കപ്പെടുമ്പോള്‍ ഓസ്‌ട്രേലിയയില്‍ ഇത് 9 ശതമാനം മാത്രമാണ്. ബാര്‍ളി ഉത്പാദനം കുറയുന്നതിന് ആനുപാതികമായി ബിയര്‍ നിര്‍മ്മാണത്തിലും കുറവുണ്ടാകും.

ആഗോളതലത്തില്‍ ബിയര്‍ ഉപയോഗത്തില്‍ 16 ശതമാനം കുറവ് വന്നാല്‍ അമേരിക്കയുടെ വാര്‍ഷിക ഉപഭോഗത്തോതായ 29 ബില്യന്‍ ലിറ്ററോളം കുറവുണ്ടാകുമെന്ന് സാരം. ഇത് വിലയിലുംു കാര്യമായ മാറ്റം വരുത്തും. ഉത്പാദനത്തില്‍ ചെറിയ കുറവ് വന്നപ്പോള്‍ തന്ന ബിയര്‍ നിര്‍മാണത്തില്‍ നാലു ശതമാനം ഇടിവുണ്ടായി. ഇത് 15 ശതമാനം വിലവര്‍ധനയിലേക്കാണ് നയിച്ചതെന്ന് കൂടി ഓര്‍ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button