
കൊച്ചി: യുവനടി ദിവ്യ ഗോപിനാഥിന്‍റെ മീറ്റൂ ആരോപണത്തിൽ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍. ദിവ്യ പറയുന്നത് ശരിയാണെന്നും എന്നാൽ ആഭാസം സിനിമയുടെ സെറ്റില്‍ വെച്ച് നടിയുടെ മുറിയില്‍ താന്‍ കടന്ന് ചെന്നത് തെറ്റായ ഉദ്ദേശത്തോടെ അല്ലെന്നും സൗഹൃദത്തിന്‍റെ പുറത്തായിരുന്നെന്നും മദ്യലഹരിയില്‍ നല്ലതല്ലാത്ത രീതിയില്‍ സംസാരിച്ചതായും അലന്‍സിയര്‍ സമ്മതിച്ചു. എന്നാല്‍ ഒരിക്കലും യുവനടി ആരോപിക്കുന്നത് പൂര്‍ണ്ണമായും സത്യമല്ലെന്ന് നടന്‍ അറിയിച്ചു. മീറ്റു ക്യാപെയ്ന്‍ നല്ലതാണ് എന്നാല്‍ അത് കുടുംബ ബന്ധങ്ങള്‍ക്ക് തകര്‍ച്ചയുണ്ടാക്കുന്ന വിധമാകരുതെന്നും നടന്‍ അഭിപ്രായം പറഞ്ഞു.
ആഭാസം സെറ്റില്‍ വെച്ച് തന്നോട് മോശമായി പെരുമാറിയെന്നാണ് ദിവ്യയുടെ ആരോപണം. തന്നോട് മാത്രമല്ല മറ്റ് പെണ്‍കുട്ടികളോടും ഇതേ പോലെ അലന്‍സിയര്‍ പെരുമാറുന്നുണ്ടെന്നും തന്‍റെ പക്കല്‍ അതിനുളള തെളിവുണ്ടെന്നും ദിവ്യ പറഞ്ഞാതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റുളള പെണ്‍കുട്ടികള്‍ക്ക് ഇതുപോലെ അനുഭവം ഉണ്ടാകരുത് എന്ന് കരുതി ബോധപൂര്‍വ്വമാണ് താന്‍ മീടു വെളിപ്പെടുത്തല്‍ നടത്തിയതെന്ന് ദിവ്യ വ്യക്തമാക്കിയിരുന്നു.
Post Your Comments