Latest NewsKerala

സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം; ക്ലാസ്മുറികളിൽ അശ്ലീലമെഴുത്തും മ​ദ്യപാനവും നടത്തി

ക്ലാസ് മുറികളിൽ മലമൂത്രവിസർജനം നടത്തുകയും , കൊച്ചു കുട്ടികളുടെ കസേരകളുൾപ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തു

കിളിമാനൂർ: സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായി. പോലീസ് സ്റ്റേഷനു സമീപം ടൗൺ യു.പി. സ്കൂളിൽ രാത്രിയിൽ കടന്ന സാമൂഹികവിരുദ്ധർ സ്കൂളിലെ സാധനങ്ങൾ നശിപ്പിക്കുകയും ക്ലാസിൽ അശ്ലീലം എഴുതിവെക്കുകയും ചെയ്തു. ക്ലാസിൽനിന്നു മദ്യക്കുപ്പികളും കണ്ടെത്തി.

സ്കൂൾമതിൽ ചാടിക്കടന്ന അക്രമികൾ സ്കൂൾപ്പരിസരത്തു നിർത്തിയിരുന്ന ബസിന്റെ സൈഡ് ഗ്ലാസും പിന്നിലെ കണ്ണാടിയും അടിച്ചുതകർത്തു. ക്ലാസ് മുറികളിൽ മലമൂത്രവിസർജനവും നടത്തി. ഫർണിച്ചർ നശിപ്പിക്കുകയും ചത്ത പൂച്ചകളെയും എലികളെയും മുറികൾക്കുള്ളിൽ വലിച്ചെറിയുകയും ചെയ്തു.

വാതിലുകളും ജനാലകളും അടിച്ചുതകർത്ത അക്രമികൾ മേശ, ബഞ്ച്, കൊച്ചു കുട്ടികളുടെ കസേരകൾ, ക്ലാസ് ലൈബ്രറികളിലെ പുസ്തകങ്ങൾ, ചാർട്ടുകൾ തുടങ്ങിയവയും നശിപ്പിച്ചു. സംഭവത്തിൽ കിളിമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button