Latest NewsIndia

യുവതി നിരന്തരമായി ലൈംഗിക ബന്ധത്തന് നിര്‍ബന്ധിച്ചു ; ഒടുവില്‍ യുവാവ് ചെയ്തത്

തനിക്ക് കുടുംബവും കുട്ടികളുമുള്ളതും യുവതിക്ക് അറിയാമായിരുന്നിട്ടും യുവതി പിന്തിരിഞ്ഞില്ല

മുംബൈ : യുവതി നിരന്തരമായി ലൈംഗിക ബന്ധത്തന് നിര്‍ബന്ധിച്ചപ്പോൾ സഹിക്കവയ്യാതെ യുവാവ് തൂങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ ആശുപത്രി ജീവനക്കാരനായ സച്ചിന്‍ മിത്കാരിയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയത്. തനിക്കൊപ്പം ആശുപത്രിയില്‍ ജോലി ചെയ്യുന്ന സ്ത്രീ നിരന്തരം ലൈംഗിക ബന്ധത്തിന് തന്നെ നിര്‍ബന്ധിക്കാറുണ്ടെന്നും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും വ്യക്തമാക്കിയ ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്.

കിടക്കപങ്കിട്ടില്ലെങ്കില്‍ പീഡന പരാതി നല്‍കുമെന്ന് യുവതി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.  തനിക്ക് കുടുംബവും കുട്ടികളുമുള്ളതും യുവതിക്ക് അറിയാമായിരുന്നിട്ടും യുവതി പിന്തിരിഞ്ഞില്ല. ഒടുവില്‍ സഹികെട്ടാണ് താന്‍ ഇങ്ങനെയൊരു തീരുമാനം തിരഞ്ഞെടുത്തതെന്നും സച്ചിന്‍ തന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തിൽ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണയ്‌ക്ക് കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button