Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

‘ശബരിമലയിലെ പതിനെട്ടാം പടിയ്ക്ക് മുന്നിലെ ഡാന്‍സ്’ -സത്യാവസ്ഥ വെളിപ്പെടുത്തി സുധാ ചന്ദ്രൻ

ഇപ്പോള്‍ നടി സുധ ചന്ദ്രന്‍ തന്നെ അക്കാര്യത്തിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പല പ്രശ്നങ്ങളും കേരളത്തിൽ നടന്നു കൊണ്ടിരിക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒന്നാണ് സിനിമ ഷൂട്ടിങ്ങിനായി യുവതികൾ ശബരിമലയിൽ പ്രവേശിച്ചു എന്നത്. യുവനടിമാര്‍ ഒരു പാട്ട് രംഗത്തില്‍ ശബരിമല പതിനെട്ടാം പടിയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെതിരനെ രൂക്ഷ വിമര്‍ശനമായിരുന്നു ഉണ്ടായത്. ഇപ്പോള്‍ നടി സുധ ചന്ദ്രന്‍ തന്നെ അക്കാര്യത്തിലെ സത്യമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

 Image result for sabarimala dance shooting

1986 ല്‍ ചിത്രീകരിച്ച നമ്പിനാര്‍ കെടുവതില്ലൈ എന്ന ചിത്രത്തില്‍ നടിമാരായ ജയശ്രീ, സുധ ചന്ദ്രന്‍, അനു (ഭാമ), വടിവുകരസി, മനോരമ, എന്നി ഡാന്‍സ് കളിക്കുന്ന രംഗങ്ങളുള്ള പാട്ടായിരുന്നു പുറത്ത് വന്നത്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയ വഴി ഉണ്ടായിരുന്നു.ഭക്തിയെ ആസ്പദമാക്കി തമിഴില്‍ നിര്‍മ്മിച്ച സിനിമയായിരുന്നു നമ്പിനാര്‍ കെടുവതില്ലൈ. 1986 ല്‍ റിലീസിനെത്തിയ ചിത്രം കെ ശങ്കറായിരുന്നു സംവിധാനം ചെയ്തത്. പ്രഭു, വിജയകാന്ത്, ജയശ്രീ, സുധ ചന്ദ്രന്‍, എംഎന്‍ നമ്പ്യാര്‍, തുടങ്ങി നിരവധി താരങ്ങളായിരുന്നു സിനിമയില്‍ അഭിനയിച്ചിരുന്നത്.

Image result for sudha chandran

എംഎസ് വിശ്വനാഥനായിരുന്നു സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതമൊരുക്കിയിരുന്നത്.സന്നിധാനത്തിന് മുന്നില്‍ നിന്നും അന്ന് യുവനടിയായിരുന്ന സുധ ചന്ദ്രന്‍ ഡാന്‍സ് കളിച്ചതായിരുന്നു വിവാദത്തിന് തിരികൊളുത്തിയത്. ഇതില്‍ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശബരിമലയിലെ പതിനെട്ടാം പടിയില്‍ നൃത്തം ചെയ്തു എന്നൊരു വിവാദം തന്റെ പേരിലുണ്ടായി. അത് സത്യമല്ലെന്നാണ് നടി പറയുന്നത്. ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചത്.

Image result for sabarimala dance shooting

ക്ഷേത്രവുമായി ബന്ധപ്പെട്ട് മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമാണ് ചിത്രീകരിച്ചതെന്നും നടി പറയുന്നു. 41 ദിവസം വ്രതമെടുത്ത് ആചാരങ്ങളെല്ലാം പാലിച്ചാണ് തന്റെ ഭര്‍ത്താവ് ശബരിമലയില്‍ പോയത്. അയപ്പനെ തൊഴണമെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്നാല്‍ ഏത് കോടതി വിധി വന്നാലും ആചാരങ്ങളെ നിഷേധിക്കാന്‍ തയ്യാറല്ല. എനിക്കിപ്പോള്‍ 52 വയസായി. എങ്കിലും അയ്യപ്പനെ കാണാന്‍ കാത്തിരിക്കാന്‍ ഇപ്പോഴും തയ്യാറാണ്. എപ്പോഴാണോ ഭഗവാന്‍ വിളിക്കുന്നത് അപ്പോള്‍ മാത്രമേ മല ചവിട്ടൂ എന്നും സുധ ചന്ദ്രന്‍ പറയുന്നു.

Image result for sudha chandran

ഒരേ സമയം പരമ്പരാഗതമായും മോഡേണായും ചിന്തിക്കുന്ന ആളാണ് താന്‍. ചിന്തകളും ഇഷ്ടദൈവവും പ്രാര്‍ത്ഥനയുമൊക്കെ വ്യക്തികള്‍ക്ക് ഓരോന്നല്ല. ദൈവം ഓരോരുത്തരുടെയും ഉള്ളിലാണ്. വീട്ടിലെ പൂജാ മുറിയിലും അമ്പലത്തിലും ശബരിമലയിലും എല്ലാം ദൈവമുണ്ട്. ആര് മനസുരികി പ്രാര്‍ത്ഥിച്ചാലും ദൈവം വിളി കേള്‍ക്കും. ദൈവം സത്യത്തിന്റെ കൂടെ നില്‍ക്കുകയും ചെയ്യും. അതാണ് തന്റെ വിശ്വാസമെന്നും നടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button