നിലമ്പൂര്‍: ബന്ധുവീട്ടില്‍ വിവാഹാഘോഷത്തിന് സംബന്ധിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥി പുഴയിലെ ഒഴുക്കില്‍ പെട്ട് മരിച്ചു. കോടാലിപൊയില്‍ വെറ്റില കൊല്ലി കൊമ്ബന്‍ തൊടിക അസീസിന്റെ മകന്‍ ആദില്‍ ആണ് മരിച്ചത്. നിലമ്പൂര്‍ പോത്തുകല്ല് വെളുമ്പിയംപാടത്തുളള ബന്ധുവീടിനോട് തന്നെ ചേര്‍ന്നുളള ചാലിയാര്‍ ആറ്റില്‍ കുളിക്കുമ്പോഴായിരുന്നു അപകടം. സംഭവം നടക്കുമ്പോള്‍ സുഹൃത്തുക്കള്‍ കൂടെയുണ്ടായിരുന്നെങ്കിലും കുട്ടി ഒഴുക്കില്‍പ്പെട്ട് പോകുന്നത് ആരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഉടന്‍ വിവാഹ വീട്ടിലെ തന്നെ ആളുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടിയെ കണ്ടെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Post Your Comments