എംടി ഇറക്കിവിട്ടിട്ടില്ലെന്ന് ശ്രീകുമാർ, കോഴിക്കോട്ടെ വീട്ടിലെത്തിയ തന്നെ എംടി വാസുദേവന്‍ നായര്‍ ഇറക്കിവിട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ചാണ് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയത്. ഇറക്കിവിടാനായി താന്‍ ഇന്നലെ എംടിയെ കാണാന്‍ പോയിട്ടില്ലെന്നും രാത്രി ഒന്‍പതു മണിവരെ എറണാകുളത്തെ വിസ്മയ മാക്സ് സ്റ്റുഡിയോയില്‍ ഒടിയന്‍ എന്ന ചിത്രത്തിന്‍റെ ഡബിങ്ങിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇതിഹാസ സിനിമ പ്രതിസന്ധിയില്‍ തുടരുന്നതിനിടെയാണ് സംവിധായകന്‍റെ പ്രതികരണം. എം.ടി.വാസുദേവന്‍ നായരുടെ വിഖ്യാത നോവലായ ‘രണ്ടാമൂഴ’ത്തെ അധികരിച്ച് ഒരുങ്ങാനിരുന്ന സിനിമ നിയമക്കുരുക്കിലായതിന് പിന്നാലെയാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത്.
എംടിയുടെ നോവലായ രണ്ടാമൂഴത്തിനെ ആസ്പദമാക്കി എഴുതി നൽകിയ, മലയാളത്തിലും ഇംഗ്ലിഷിലുമുള്ള തിരക്കഥകൾ തിരികെ ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തിരക്കഥ തിരിച്ചു നൽകണമെന്നാണ് എംടി കോടതിയില്‍ ഉന്നയിച്ച ആവശ്യം.
കൂടാതെ പ്രതിഫലമായി നൽകിയ പണം തിരിച്ചുതരാമെന്നും എംടി പറഞ്ഞു. എംടി നൽകിയ തിരക്കഥ ഉപയോഗിക്കുന്നതിൽ നിന്നു സിനിമയുടെ നിർമാതാവിനെയും സംവിധായകനെയും കഴിഞ്ഞദിവസം കോഴിക്കോട് മുൻസിഫ് കോടതി വിലക്കിയിരുന്നു. 4 വർഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്ത സാഹചര്യത്തിലാണ് എംടി കോടതിയെ സമീപിച്ചത്.
Post Your Comments