KeralaLatest News

മലയ്ക്ക് പോകാന്‍ മാലയിട്ട് വ്രതം തുടങ്ങിയ രേഷ്മ നിശാന്തിന് സോഷ്യല്‍മീഡിയയില്‍ പൊങ്കാല

മണ്ഡല കാലത്തും വീട്ടില്‍ മത്സ്യ-മാംസാഹാരം വിളമ്പുന്ന രേഷ്മയുടെ ഫോട്ടോ വൈറല്‍

കണ്ണൂര്‍: ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട് വ്രതം തുടങ്ങിയ കണ്ണൂരുകാരി രേഷ്മ നല്ല ഒന്നാന്തരം സിപിഎംകാരിയാണ്. എന്നാല്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ അവരെ കടത്തിവെട്ടാന്‍ ആരുമില്ലെന്നാണ് എതിാളികള്‍ പറയുന്നത്. 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികള്‍ വെടിഞ്ഞ്, ഭര്‍തൃ സാമീപ്യത്തില്‍ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകള്‍ മാത്രം മനസില്‍ നിറച്ച്, ഇരുമുടികെട്ടു നിറച്ച് പോകാനാണ് തന്റെ ആഗ്രഹമെന്ന് രേഷ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ പതിവുപോലെ എതിര്‍പ്പുമായി കമന്റുകളുടെയും, ട്രോളുകളുടെയും പ്രളയമാണ്.

ഏതായാലും സോഷ്യല്‍ മീഡിയ വെറുതെയിരിക്കുന്നില്ല. ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ രേഷ്മയുടെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കിയാണ് ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കഠിനമായ മണ്ഡല കാലവ്രതത്തിനിടയില്‍ രേഷ്മ ഭര്‍ത്താവിന് വേണ്ടി ചിക്കന്‍ ചുക്കയും മീന്‍പൊരിച്ചതുമൊക്കെ പാചകം ചെയ്തുകൊടുത്തതിന്റെ ഫേസ്ബുക്ക് പോസ്റ്റുകളാണ് എതിര്‍ക്കുന്നവരുടെ മുഖ്യആയുധം. ‘ഒരു നല്ല ഭാര്യ എന്നത് ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പെരുമാറുന്നവളായിരിക്കണം. കഴിഞ്ഞ വര്‍ഷത്തെ തന്റെ കഠിനമായ മണ്ഡലകാല വ്രതത്തിനിടയിലും നിഷാന്തേട്ടനുവേണ്ടി ചിക്കന്‍ ചുക്കയും മീന്‍ പൊരിച്ചതും പാചകം ചെയ്തു കൊടുത്ത രേഷ്മ ചേച്ചിയുടെ മനസ്സ് നമ്മള്‍ കാണാതെ പോകരുത്. ഫേസ്ബുക്കിലെ ഒരു കമന്റ് ഇങ്ങനെ.

കണ്ണൂര്‍ ചെറുകുന്നില്‍ സിപിഎം അംഗം നിശാന്ത് ബാബു എവിയുടെ ഭാര്യയാണ് രേഷ്മ. 2017 ഡിസംബറിലെ രേഷ്മയുടെയും നിശാന്തിന്റെയും പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു പോസ്റ്റ ഭാര്യ ഭര്‍ത്താവിന് വേണ്ടി ഉണ്ടാക്കിയ ചിക്കന്‍ ചുക്കയാണെങ്കില്‍ മറ്റൊന്ന് മീന്‍ പൊരിച്ചതുമായി ബന്ധപ്പെട്ടാണ്. രേഷ്മ നിശാന്ത് ബൂര്‍ഖ ധരിച്ചു നില്‍ക്കുന്ന ചിത്രവും പ്രചരിപ്പിക്കുന്നുണ്ട്.

അതേസമയം, ശബരിമല കയറാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടു പോവില്ലെന്നാണ് രേഷ്മ നിഷാന്തിന്റെ നിലപാട്. വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. കൂടുതല്‍ വനിതകള്‍ മല ചവിട്ടാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീഷണികളെ ഭയക്കുന്നില്ലെന്നും രേഷ്മ വ്യക്തമാക്കി. താന്‍ കമ്മ്യൂണിസ്റ്റു അനുഭാവി ആണ് എന്നാല്‍ മതത്തിന്റെ കര്യത്തില്‍ അന്ധവിശ്വാസി അല്ലെന്നും രേഷ്മ വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button