തിരുവനന്തപുരം :സംസ്ഥാനത്തെ ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം നല്‍കുന്നതിനായി കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, മലപ്പുറം ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ് എംപാനല്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സി.ജി.എച്ച്.എസ് 2014 ലെ നിരക്ക് പ്രകാരമാണ് ചികിത്സാ ബില്ലുകളുടെ തുക അനുവദിക്കുന്നത്. ആശുപത്രിയിലെ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന അപേക്ഷ ഡിസംബര്‍ 31ന് മുമ്പ് ലഭിക്കണം
Post Your Comments