Latest NewsIndia

മീ ടൂ അനുഭവങ്ങൾ ഇനി വനിത കമ്മീഷനെ അറിയിക്കാം

181 എന്ന ഹെല്‍പ് ലൈന്‍ നമ്പറും ഉപയോഗപ്പെടുത്താവുന്നതാണ്

ലൈംഗികാതിക്രമങ്ങളെ കുറിച്ച് ധൈര്യത്തോടെ തുറന്ന് പറയാന്‍ മീ ടൂ ക്യാമ്പയിനിലൂടെ നിരവധി സ്ത്രീകൾക്ക് കഴിഞ്ഞു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ പരാതികള്‍ ഉന്നയിക്കാന്‍ പുതിയ ഇ മെയില്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് കേന്ദ്രവനിത കമ്മീഷന്‍. മീടൂവിലൂടെ പങ്കുവെക്കാന്‍ ഉദ്ദേശിക്കുന്ന അനുഭവങ്ങള്‍ metoodew@gmail.com എന്ന ഇമെയില്‍ ഐഡിയിലൂടെ കേന്ദ്ര വനിത കമ്മീഷനെയും അറിയിക്കാം. കൂടാതെ 181 എന്ന ഹെല്‍പ് ലൈന്‍ നമ്പറും ഉപയോഗപ്പെടുത്താവുന്നതാണ്. ഈ വെളിപ്പെടുത്തലുകൾ വനിത കമ്മീഷനിലും പോലീസിലും അറിയിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button