ന്യൂഡല്‍ഹി•ദക്ഷിണ ഡൽഹിയിലെ കപശേരയിൽ കാമുകിയുടെ വീട്ടിലെത്തി യുവാവ് സ്വയം നിറയൊഴിച്ചു മരിച്ചു. സംഭവം സമയം കാമുകിയും കാമുകിയുടെ മാതാപിതാക്കളും ആ വീട്ടിലുണ്ടായിരുന്നു. ഒരു ഭക്ഷ്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ദീപക് (27) സപാപുരി ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. വൈകുന്നേരം 6. 40 നു ലഭിച്ച പി സി ആർ കോൾ പ്രകാരം എത്രയും പെട്ടെന്ന് ദീപക്കിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.
Post Your Comments