KeralaLatest News

യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്‍.സി.വി.ആര്‍ സംവിധാനം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റയില്‍വേ

ന്യൂഡല്‍ഹി•വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിനു സമാനമായ, ദൃശ്യങ്ങളും ശബ്ദങ്ങളും റെക്കോഡ് ചെയ്യാന്‍ സാധിക്കുന്ന ലോക്കോ ക്യാബ് വോയിസ് റെക്കോഡിങ്’ (എല്‍ സി വി ആര്‍) സംവിധാനം സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ എന്ന് റെയില്‍വേ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു.

ട്രെയിന്‍ അപകടങ്ങളുടെ കാരണമെന്തെന്ന് തിരിച്ചറിയുന്നത് എളുപ്പമാക്കാന്‍ എല്‍ സി വി ആര്‍ സ്ഥാപിക്കുന്നതോടെ സാധിക്കും. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലമാണോ അതോ സാങ്കേതിക തകരാറു കൊണ്ടാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എല്‍ സി വി ആര്‍ സംവിധാനം സഹായിക്കും. ഈ സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button