NewsInternational

‘ഗര്‍ഷോം’ അന്താരാഷ്ട്ര പുരസ്‌കാരം സ്വന്തമാക്കി അബ്ദുള്ള കോയ

‘ലൈഫ്‌ടൈം’ അച്ചീവ്മെന്റ്’ വിഭാഗത്തിലാണ് അബ്ദുള്ള കോയയ്ക്ക് അവാര്‍ഡ്

ടോക്കിയോ: 2018ലെ ‘ഗര്‍ഷോം’ അന്താരാഷ്ട്ര പുരസ്‌കാരം സ്വന്തമാക്കി അബ്ദുള്ള കോയ
. ജപ്പാനില്‍ വെച്ച് നടന്ന ചടങ്ങില്‍ ‘ലൈഫ്‌ടൈം’ അച്ചീവ്മെന്റ്’ വിഭാഗത്തിലാണ് അബ്ദുള്ള കോയയ്ക്ക് അവാര്‍ഡ് സമ്മാനിച്ചത്. സ്റ്റാമ്പ് നിര്‍മ്മാണ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വന്നതിനാണ് അവാര്‍ഡ്.

ആദ്യകാലങ്ങളിൽ തടിയും അകാലത്തില്‍ നശിക്കുന്നതായ റബറും ഉപയോഗിച്ചുള്ളതായിരുന്നു മുന്‍പുള്ള സ്റ്റാമ്പ് നിര്‍മ്മാണം. ചെലവേറിയതും താരതമ്യേന സമയനഷ്ടമുണ്ടാക്കുന്നതുമായ പരമ്പരാഗത രീതിക്ക് വിരുദ്ധമായി ആധുനിക മട്ടിലുള്ള സ്റ്റാമ്പുകള്‍ അബ്ദുള്ള കോയ അവതരിപ്പിച്ചു. ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് അബ്ദുള്ള കോയ നിര്‍മ്മിച്ച സ്റ്റാമ്പുകള്‍ ഈടുനില്‍ക്കുന്നതും ഗുണമേന്മ ഉള്ളവയും ആയിരുന്നു.

വന്‍തോതില്‍ സ്റ്റാമ്പുകള്‍ വിറ്റു പോയപ്പോള്‍ അബ്ദുള്ള കോയ ‘സണ്‍ സ്റ്റാമ്പര്‍’ എന്ന സ്റ്റാമ്പ് നിര്‍മ്മാണ കമ്പനി സ്ഥാപിച്ചു. ‘സണ്‍ സ്റ്റാമ്പര്‍’ മുന്‍കൂട്ടി മഷി നിറച്ച സ്റ്റാമ്പുകള്‍ ആയിരുന്നു നിര്‍മ്മിച്ചത്. ‘സണ്‍ സ്റ്റാമ്പറി’ന്റെ വിജയം ഇന്ത്യയിലെ നിരവധി അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇന്ത്യയിലും, മിഡില്‍ ഈസ്റ്റിലും, ആഫ്രിക്കയിലും, സ്റ്റാമ്പ് വ്യവസായത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കമ്പനിയാണ് ‘സണ്‍ സ്റ്റാമ്പര്‍’.

കോഴിക്കോട് നിവാസിയായ അബ്ദുള്ള കോയ ആയിരത്തിതൊള്ളായിരത്തിഎഴുപത്തിയെട്ടിലാണ് തൊഴിലന്വേഷിച്ച് യു.എ.ഇ.യില്‍ എത്തുന്നത്. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്നിലാണ് ഇദ്ദേഹം വ്യവസായ മേഖലയിലേക്ക് കടക്കുന്നത്. ‘ആഡ്പ്രിന്റ്’ എന്ന സ്റ്റാമ്പ് നിര്‍മ്മാണ സ്ഥാപനം തുടങ്ങിക്കൊണ്ടായിരുന്നു അത്. ‘ആഡ്പ്രിന്റ്’ ഇന്ന് ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഓസ്ട്രേലിയ, യു.കെ., ചൈന, സിങ്കപ്പൂര്‍, പാപുവ ന്യൂഗ്വിനിയ എന്നീ സ്ഥലങ്ങളിലെല്ലാം അബ്ദുള്ള കോയയുടെ കമ്പനികളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button