ദുബായ്: 140 കിലോമീറ്റര്‍ വേഗതയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ ഡ്രൈവറെ ദുബായ് പോലീസ് അതിസാഹസികമായി രക്ഷപ്പെടുത്തി. എമിറാത്തിയ ഡ്രൈവര്‍ എമിറേറ്റസ് റോഡിലൂടെ ഷാര്‍ജയില്‍ നിന്നും വരുന്നതിനിടെയാണ് വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായത്. വെള്ളിയാഴ്ച വൈകിട്ടാണ് അതിനാടകീയ സാഹസിക രംഗങ്ങള്‍ റോഡില്‍ അരങ്ങേറിയത്. പോലീസ് ഏറ്റെടുത്തു. ഡ്രൈവറുമായി കമാന്‍ഡ് സെന്ററില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ ശാന്തനാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ പരിഭ്രാന്തനായിരുന്നു. ഇതേ സമയം കണ്‍ട്രോള്‍ സെന്റര്‍ രണ്ട് പട്രോള്‍ സംഘത്തെ നിയോഗിക്കുകയും റോഡില്‍ നിന്നും മറ്റ് വാഹനങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തു.
#أخبار | شرطة دبي تنقذ مواطناً تعطل مثبت سيارته على سرعة 140 كيلو متر/ساعة.
التفاصيل:https://t.co/lV6dAe9O5D#أمنكم_سعادتنا pic.twitter.com/zVmFZgzZaD
— Dubai Policeشرطة دبي (@DubaiPoliceHQ) October 13, 2018
റോഡില്‍ സ്ഥാപിച്ചിരിക്കുന്ന വേഗ നിയന്ത്രണ ബാരിക്കേഡിലോ മറ്റേതെങ്കിലും വാഹനത്തിലോ ഇടിച്ച് വണ്ടിയുടെ വേഗത കുറയ്ക്കട്ടെ എന്ന ഡ്രൈവറുടെ ആവശ്യം പോലീസ് തള്ളി, നിര്‍ദേശം അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാനായിരുന്നു പോലീസിന്റെ കര്‍ശന നിര്‍ദേശം. അപകടത്തില്‍ നിന്ന് രക്ഷശപ്പടുത്തിയതിനു ശേഷം മാത്രമേ പോലീസ് പിന്മാറകയുള്ളുവെന്ന ഉറപ്പും നല്‍കിയിരുന്നു. അപകടം ഒഴിവാക്കി പോലീസ് വാഹനം കാറിനു വഴിയൊരുക്കി. നിരവധി തവണ ശ്രമം നടത്തി പരാജയപ്പെട്ടെങ്കിലും ഒടുവില്‍ റോഡിന്റെ സൈഡില്‍ വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് സാധിച്ചു. പോലീസ് എത്തി ഡ്രൈവര്‍ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തുകയലും ചെയ്തുവെന്നും ദുബായ് പോലീസ് സീനിയര്‍ ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ഐസ അല്‍ ഖാസിം വ്യക്തമാക്കി.
Post Your Comments