മീ ടൂ വെളിപ്പെടുത്തൽ പ്രതിരോധവുമായി എഴുത്തുകാരൻ ചേതൻഭഗത് രംഗത്ത്. മീ ടൂ ആരോപണം ഉന്നയിച്ച യുവതി 5വർഷംമുൻപ് ചേതൻ ഭഗതിനയച്ച ഇ-മെയിൽ സന്ദേശം അദ്ദേഹംപുറത്തുവിട്ടു. യോഗ പരിശീലക ഇറ ത്രിപാഡി 2013ല്‍ അയച്ച സന്ദേശമാണ് ട്വിറ്ററിൽ പങ്കുവച്ചത്. തന്നെ അപമാനിക്കാനുള്ള ശ്രമമാണ് മീടൂ വെളിപ്പെടുത്തലിന് പിന്നിലെന്നും ചേതന്‍ ഭഗത് പറഞ്ഞു.
പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗത് അശ്ലീലചുവയോടെ സംസാരിച്ചെന്ന് ആരോപിച്ച് പേര് വെളിപ്പെടുത്താത്ത യുവതി രംഗത്തുവന്നിരുന്നു. സംഭവം സത്യമാണെന്നും ആ സ്ത്രീയോടും തന്റെ ഭാര്യയോടും ഇതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് യുവതിയുടെ ‘മിസ് യു..’ ഇ-മെയിൽ സന്ദേശം അദ്ദേഹം പുറത്ത് വിട്ടത്.
Post Your Comments