പാലക്കാട്: ഷൊര്‍ണൂര്‍ എം.എല്‍.എ പികെ ശശിക്കെതിരെ വീണ്ടും അന്വേഷണം. ലൈംഗിക പീഡന പരാതിയില്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം നടത്തിയതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സ്വാധീനിക്കാന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതും, ശശിക്ക് അനുകൂലമായി മൊഴി നല്‍കിയാല്‍ 14 ലക്ഷം രൂപ നല്‍കാമെന്ന് ലോക്കല്‍ സെക്രട്ടറിക്ക് വാഗ്ദാനം കൊടുത്തതും കമ്മീഷന്‍ അന്വേഷിക്കും.
വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഭൂരിപക്ഷം സിപിഎം, ഡിവൈഎഫ്ഐ നേതാക്കളും കമ്മീഷന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇവര്‍ക്കും ഏതെങ്കിലും തരത്തിലുള്ള വാഗ്ദാനങ്ങളോ പണമോ ലഭിച്ചിട്ടുണ്ടോ എന്നതും പാര്‍ട്ടി കമ്മിഷന്‍ അന്വേഷിക്കുമെന്നാണ് സൂചന. ശശിക്കെതിരെ ജില്ലയിലെ 5 നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന് പാര്‍ട്ടി കമ്മീഷന് മുന്നില്‍ മൊഴി നല്‍കണമെന്ന് ഒരു വ്യവസായി തന്നോട് ആവശ്യപ്പെട്ടതായി പുതുശ്ശേരി ഏരിയ കമ്മറ്റിയില്‍ ലോക്കല്‍ സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു. ശശിക്കനുകൂലമായി മൊഴി നല്‍കിയവരില്‍ പലര്‍ക്കും പലതും ലഭിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയെ അനുകൂലിക്കുന്നവരും ആരോപിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ പണമൊഴുക്കിയുള്ള സ്വാധീന ശ്രമങ്ങളെ കുറിച്ചു കൂടി അന്വേഷിച്ച ശേഷം മാത്രമെ ശശിക്കെതിരെ നടപടി ഉണ്ടാവുകയുള്ളു എന്നാണ് വിവരം.
Post Your Comments