Latest NewsIndia

വായു മലിനീകരണം കൂടുന്നു; വരും ദിവസങ്ങളില്‍ കൂടുതല്‍ മോശപ്പെടാന്‍ സാധ്യത

ഡല്‍ഹി: വായു മലിനീകരണം കൂടുന്നു; വരും ദിവസങ്ങളില്‍ കൂടുതല്‍ മോശപ്പെടാന്‍ സാധ്യത യെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടത്തിയ വിലയിരുത്തലില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും കണ്ടില്ലെന്ന് സര്‍ക്കാര്‍ സ്ഥാപനമായ സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച്(എസ്. എ. എഫ്. എ. ആര്‍)അറിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ച 9.30 ന് നടത്തിയ വായൂ നിലവാരത്തിന്റെ ഇന്ഡക്‌സില്‍(എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) 208 എന്ന നിരക്കാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിരുന്നത്. 0 -50 വരെ ആണെങ്കില്‍ നല്ലതും, 51-100 ആണെങ്കില്‍ തൃപ്തികരവും, 101-200 വരെ ആണെങ്കില്‍ മിതവും, 201-300 വരെ ആണെങ്കില്‍ ശോചനീയവും 301-400 വരെ ആണെങ്കില്‍ വളരെ ശോചനീയവും 401-500 വരെ ആണെങ്കില്‍ ഗുരുതരവും ആണ്.

ലോധി റോഡിലെ വായൂ നിലവാരത്തിന്റെ ഇന്ഡക്‌സ് 197 ആണ്. പുസ റോഡിലെയും ഡല്‍ഹി സര്‍വകലാശാല റോഡിലെ 220-ഉം 211-ഉം ആണ്. പിതംപുരയിലെ 220, മഥുര റോഡിലാകട്ടെ 249-ഉം, റെക്കോര്‍ഡ് ശോചനീയമായ അവസ്ഥയില്‍ 256 ആണ് ചാന്ദിനി ചോക്ക് നേടിയിരിക്കുന്നത്. ‘തൃപ്തികരമായ’എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്സില്‍ ഉള്ള ഒരു സ്ഥലവും ഡല്‍ഹിയില്‍ അവശേഷിക്കുന്നില്ല എന്നത് ഏറെ വേദന ഉളവാക്കുന്ന ഒന്നാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ വരുന്ന ദിവസങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകാനാണ് സാധ്യത എന്ന് അധികൃതര്‍ പറഞ്ഞു. വരുന്ന ശീതകാലത്തില്‍ എങ്കിലും വായൂ മലിനീകരണത്തിന്റെ നിരക്ക് കുറയ്ക്കാനുള്ള പ്രയത്‌നത്തിലാണ് കേദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്.

വായൂ മലിനീകരണത്തില്‍ ഇത്രയും വര്‍ധിച്ച സാഹചര്യത്തില്‍, നിലവിലെ നിര്‍മ്മാണങ്ങള്‍ തടയാന്‍ സൗത്ത് ഡല്‍ഹിയിലെ നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ (എന്‍ ബി ബി സി) തീരുമാനിച്ചിട്ടുണ്ട്. മുംബൈയിലെയും അവസ്ഥ ഏതാണ്ട് ഇതിനു സമാനമാണ്. 220 എന്ന നിരക്കോടെ ‘ശോചനീയം’ എന്ന ഇന്‍ഡക്‌സിലാണ് മുംബൈയില്‍ കഴിഞ്ഞ ദിവസം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button