അഞ്ചാലുംമൂട്•കൊല്ലം അഞ്ചാലുംമൂട് സ്വദേശി ഷബ്നയെ കാണാതായിട്ട് രണ്ടു മാസം പിന്നിടുമ്പോളും അന്വേഷണത്തെ എവിടെയുമെത്താതെ വഴിമുട്ടി നിൽക്കുന്നത്. അഞ്ചാലുംമൂട്ടിൽ നീരാവില്‍ ആണിക്കുളത്തു ചിറയില്‍വീട്ടില്‍ ഇബ്രാഹിമിന്റെ മകളാണ് ഷബ്ന. കഴിഞ്ഞ ഓഗസ്റ് 17 നാണ് പെൺകുട്ടിയെ കൊല്ലം ബീച്ച് പരിസരത്തു നിന്നും കാണാതാകുന്നത്. നിലവിൽ ഉള്ള പോലീസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടാവാത്തതിനെ തുടർന്ന് പുതിയ അന്വേഷണ സംഘത്തിനു കേസ് കൈമാറി. പിഎസ്സി കോച്ചിംഗിനായി കടവൂരിലേക്കു പോയ ഷബ്നയെ കൊല്ലം ബീച്ചിനു സമീപം കണ്ടതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണു സ്ഥിരീകരിച്ചത്. കൂടാതെ കുട്ടിയുടെ ബാഗും ബീച്ച് പരിസരത്തു നിന്നു ലഭിച്ചിരുന്നു.പിന്നീട് ഷബ്നയെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനാൽ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കടലിലും തിരച്ചില്‍ നടത്തിയിരുന്നു എങ്കിലും ഫലമുണ്ടായില്ല.
ഷബ്നയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
ഇയാള്‍ വാങ്ങിനല്‍കിയതായി പറയുന്ന മൊബൈല്‍ ഫോണ്‍ വീട്ടിലെ ഷെയ്ഡിന്റെ മുകളില്‍ നിന്നു ലഭിച്ചിരുന്നു. കാണാതാകുന്ന ദിവസം രാവിലെയും ആ ഫോണില്‍ നിന്നു യുവാവിനെ ഷബ്ന വിളിച്ചിരുന്നു.എങ്കിലും ഷബ്നയുടെ തിരോധാനത്തില്‍ യുവാവിന്റെ പങ്ക് തെളിയിക്കാനായിട്ടില്ല.അന്വേഷണത്തിന്റെ ഭാഗമായി യുവാവിനെ നുണപരിശോധനയ്ക്കു വിധേയനാക്കാനുള്ള പൊലീസ് ശ്രമിച്ചിരുന്നെങ്കിലും യുവാവിന്റെ സമ്മതമില്ലാത്തതിനാല്‍ കോടതി അനുമതി നിഷേധിച്ചു.
എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ യുവാവിനെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്നു കോടതി നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ഷബ്നയുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമടക്കം പരാതി നല്‍കിയിരുന്നു. ഇതേ തുടർന്നാണ് പുതിയ അന്വേഷണ സംഘത്തിന് കേസ് നൽകിയത്.
Post Your Comments