ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ് നഗറിലാണ് സംഭവം. പതിനഞ്ചുകാരിയുടെ ബന്ധുവായ അമിത് കുമാറും മറ്റു മൂന്നു പേരും ചേര്‍ന്നാണ് മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടിയെ പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടുപോയശേഷം അമിത് കുമാര്‍ മറ്റു പ്രതികളെ വിളിച്ചുവരുത്തി.
അവരെത്തി പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ പ്രതികളായ അമിത് കുമാര്‍, കിഷന് നെഗി(42), പങ്കജ് മെഹ്ത(42), രാജു കുമാര്‍(20) എന്നിവരെ കല്യാണ്‍പുരി പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments