Latest NewsInternational

യുഎസ് പാസ്റ്ററെ തുര്‍ക്കി മോചിപ്പിച്ചു; സ്വാഗതം ചെയ്ത് ഡൊണാള്‍ഡ് ട്രംപ്

മോചിതനായ ആന്‍ഡ്രു ബന്‍സന്‍ ഭാര്യ നൊറൈനുമൊത്തു യുഎസിലേക്ക് പ്രത്യേക വിമാനത്തില്‍ യാത്രയായി.

അങ്കാറ: രണ്ടു വര്‍ഷമായി തുര്‍ക്കിയില്‍ തടവിലായിരുന്ന യുഎസ് പാസ്റ്റര്‍ ആന്‍ഡ്രൂ ബന്‍സണ് ഒടുവില്‍ മോചനം. ഭീകര പ്രവര്‍ത്തനത്തെ സഹായിച്ചുവെന്ന കേസിലാണ് ബന്‍സണ്‍ ശിക്ഷിക്കപ്പെട്ടത്. മൂന്നു വര്‍ഷമായിരുന്നു ശിക്ഷാ കാലാവധി എന്നാല്‍ നല്ല പെരുമാറ്റം കണക്കിലെടുത്തു നേരത്തേ മോചിപ്പിക്കുകയാണെന്നു കോടതി അറിയിച്ചു.

തുര്‍ക്കിയില്‍ 2016ല്‍ ആന്‍ഡ്രു ബന്‍സന്‍ തടവിലായത്. ഇതേ തുടര്‍ന്ന് യുഎസും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. മോചിതനായ ആന്‍ഡ്രു ബന്‍സന്‍ ഭാര്യ നൊറൈനുമൊത്തു യുഎസിലേക്ക് പ്രത്യേക വിമാനത്തില്‍ യാത്രയായി. പാസ്റ്ററുടെ മോചനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സന്തുഷ്ടി അറിയിച്ചു.

ഇന്ന് ആന്‍ഡ്രു ബന്‍സന്‍ ട്രംപിനെ വൈറ്റ്ഹൗസില്‍ സന്ദര്‍ശിക്കും. തങ്ങള്‍ക്കെതിരെയായ സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവു നല്‍കാമെന്ന് ട്രംപ് ഭരണകൂടവുമായുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണു തുര്‍ക്കി പാസ്റ്ററെ മോചിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button