KeralaLatest News

ശബരിമല സ്ത്രീപ്രവേശനം: സമവായ ചര്‍ച്ചയെക്കുറിച്ച് പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം•ദേവസ്വം ബോര്‍ഡിന് എട്ടിന്റെ പണി കൊടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് ശ്രീധരന്‍പ്പിള്ള തുറന്നടിച്ചു.

മുഖ്യമന്ത്രി മീശ പിരിച്ചപ്പോള്‍ നിലപാട് മാറ്റിയ ആളാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. അതുകൊണ്ട് പ്രസിഡന്റിന്റെ പ്രവര്‍ത്തികളില്‍ മതിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് പരമ പുച്ഛമാണ് തനിക്കുള്ളതെന്നും പത്മകുമാര്‍ തല്‍സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ചര്‍ച്ചക്ക് പോകുന്നവര്‍ പോകട്ടെ എന്നാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button