ഹൈദരാബാദ് : ഡെങ്കിപ്പനി, മലേറിയ, പന്നിപ്പനി ഉള്‍പ്പെടെയുളള പകര്‍ച്ചപ്പനി ഭീഷണിയില്‍ തെലങ്കാന. നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഫിവര്‍ ആശുപത്രിയില്‍ മാത്രമായി പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണം 1000 ല്‍ നിന്നും 1400 ലേക്ക് ഉയര്‍ന്നു. രണ്ട് മാസത്തിനിടെ 30 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മൂന്നു മാസത്തിനിടെ 30 പേര്‍ക്കോളം മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റിവ് മെഡിസിന്‍ ഡയറക്ടര്‍ ഡോ ശങ്കര്‍ ആണ് വിവരം പുറത്തുവിട്ടത്.
സെപ്തംബറില്‍ 50 ഓളം പന്നിപ്പനി കേസുകളും സ്ഥീരീകരിച്ചു. ഫിവര്‍ ആശുപത്രി , ഐപിഎം എന്നിങ്ങനെ രണ്ടിടങ്ങളില്‍ മാത്രമാണ് പനി സ്ഥിരീകരിക്കാനുളള ലാബ് സൗകര്യങ്ങളുളളത്. കൊതുക് കടി ഏല്‍ക്കാതെ നോക്കുക ,വ്യക്തി ശുചിത്വം പാലിക്കുക എന്നിങ്ങനെയുളള നിര്‍ദേശങ്ങളാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. വരും മാസങ്ങളില്‍ പകര്‍ച്ചപ്പനി വ്യാപിക്കാന്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ഇക്കാര്യങ്ങള്‍ മുഖവിലക്കെടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
Post Your Comments