Latest NewsInternational

ഇന്ത്യ ഇനി സര്‍ജിക്കല്‍ സ്ട്രൈക്കിന് മുതിരരുതെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ

പാകിസ്ഥാനില്‍ നടക്കുന്ന നല്ലകാര്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ശ്രദ്ധിക്കണമെന്നും ഗഫൂർ കൂട്ടിച്ചേർത്തു

ഇസ്‌ലാമാബാദ്: ഇന്ത്യ ഇനി സര്‍ജിക്കല്‍ സ്ട്രൈക്കിന് മുതിരരുതെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ രംഗത്ത്. ഇന്ത്യ ഒരു വട്ടംകൂടി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയാല്‍ ഒന്നിനു പത്തായി തങ്ങൾ തിരിച്ചടിക്കുമെന്ന് പാക് അഭ്യന്തര സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂർ വ്യക്തമാക്കി. തങ്ങള്‍ക്കു നേരെ ആക്രമണത്തിനു മുതിരുന്നവര്‍ ആരായാലും തിരിച്ചടിക്കാനുള്ള പാകിസ്ഥാന്‍റെ കഴിവിനേക്കുറിച്ചു ഓര്‍ക്കുന്ന തരത്തിലായിരിക്കും പ്രത്യാക്രമണമെന്നും അദ്ദേഹം പറയുകയുണ്ടായി.

അതേസമയം രാജ്യത്ത് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പാകിസ്ഥാനില്‍ നടക്കുന്ന നല്ലകാര്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ശ്രദ്ധിക്കണമെന്നും ഗഫൂർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button