ഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട് ചെയ്യാനായി ഡല്‍ഹി വനിതാ കമ്മിഷന്‍ പുതിയ ഇമെയില്‍ അഡ്രസ് രൂപപ്പെടുത്തി. metoodcw@gmail.com എന്നാണ് പുതിയ മെയില്‍ അഡ്രസ്.ഇന്ന് ഇറക്കിയ വാര്‍ത്താകുറിപ്പിലാണ് വനിതാ കമ്മിഷന്‍ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ആക്രമണങ്ങള്‍ നേരിടുന്ന ആളുകള്‍ ഇതിലൂടെ വിവരങ്ങള്‍ കമ്മിഷന് കൈമാറണം എന്നും വനിതാ കമ്മിഷന്‍ അറിയിച്ചു. അപകട സാഹചര്യങ്ങളില്‍ ബന്ധപ്പെടാനായി 181 എന്ന നമ്പറും നല്‍കിയിട്ടുണ്ട്. മീ ടൂ എന്ന ഹാഷ്ടാഗ് ലോകത്താകമാനം വലിയ ചലനമാണ് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു നീക്കം.
Post Your Comments