കോഴിക്കോട്: സമീപകാല സുപ്രീം കോടതി വിധികള്‍ മതവിശ്വാസത്തിന് മേലുള്ള അനാവശ്യമായ കടന്നു കയറ്റമാണെന്ന് ആരോപിച്ച് മുസ്ലീം സംഘടനകള്‍. എതിര്‍പ്പ് അറിയിച്ച് മുസ്ലീം സംഘടനകള്‍ സംയുക്ത യോഗം ചേര്‍ന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ യോഗത്തില്‍ ലീഗ്, സമസ്ത ഇ കെ വിഭാഗം, ജമാഅത്തെ ഇസ്ലാലി, എംഇഎസ് നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
മുത്തലാക്ക്, സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധം എന്നീ വിഷയങ്ങളിലുണ്ടായ സുപ്രീംകോടതി വിധികള്‍ മതവികാരം വ്രണപ്പെടുത്തിയതായി യോഗം വിലയിരുത്തി. ശബരിമല കേസിലെ വിധിക്ക് സമാനമാണ് മുത്തലാക്കിലെ സുപ്രീം കോടതിയുടെ ഇടപെടലെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. വിശ്വാസത്തിലും, മത ജീവിതത്തിലുമുള്ള അനാവശ്യ ഇടപെടലാണ് സുപ്രീം കോടതി നടത്തുന്നത്.
രാജ്യത്ത് ഏക സിവില്‍ കോഡ് അടിച്ചേല്പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. ഇത്തരം വിധികളെ നിയമപരമായി നേരിടാന്‍ വിശ്വാസി കൂട്ടായ്മ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. രാജ്യം കാത്ത് സൂക്ഷിക്കുന്ന ധാര്‍മ്മിക, സദാചാര മൂല്യങ്ങള്‍ക്കെതിരെയുള്ള വിധികളയാണ് സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധ വിഷയങ്ങളിലുണ്ടായതെന്നും യോഗം വിലയിരുത്തി. ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നിയമ നിര്‍മ്മാണ സഭകള്‍ തയ്യാറാകണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
Post Your Comments