Latest NewsKerala

ബീച്ചില്‍ തിരയിലകപ്പെട്ട യുവാവിന് പുനർജൻമം

വിവരം അറിഞ്ഞെത്തിയ ലൈഫ് ഗാര്‍ഡ് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു

കണ്ണൂര്‍: ബീച്ചില്‍ തിരയിലകപ്പെട്ട യുവാവിന് ലഭിച്ചത് പുനർജൻമം. പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് അപകടത്തിലായ യുവാവിനെയാണ് രക്ഷപ്പെടുത്തിയത്. കോയമ്പത്തൂര്‍ ശ്രീകൃഷ്ണ എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥികളായ 12 പേര്‍ കടലില്‍ കുളിക്കുന്നതിനിടെയാണ് പ്രഭാകര്‍ (20) എന്ന വിദ്യാര്‍ഥി തിരയില്‍പ്പെട്ടത്.

സംഭവം കണ്ടുനിന്നവർ അതിവേ​ഗം വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലൈഫ് ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. പയ്യമ്പാലം വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തി പ്രഭാകറിനെ രക്ഷിക്കുകയായിരുന്നു. ഫയര്‍ഫോയ്‌സ് , പോലീസ് കണ്‍ട്രോള്‍ റൂം എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. പ്രഭാകറിനെ ജില്ലാ ആശിപത്രിയിലും പിന്നീട് എ കെ ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button