Latest NewsSports

മീടു ഹാഷ്ടാഗില്‍ കുടുങ്ങി ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റും

മുംബൈ: മീടും ക്യാമ്പയിന്‍ ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റിനേയും ബാധിക്കുന്നു. ഇത്തവണ പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത് ബിസിസിഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്‌റി. രാഹുല്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ട്വിറ്ററിലൂടെ അജ്ഞാതനായ വ്യക്തിയാണ് ആരോപിച്ചത്. രാഹുലിനോട് ഒരാഴ്ച്ചക്കകം വിശദീകരണം നല്‍കാന്‍ ബിസിസിഐ വിദഗ്ധ കമ്മിറ്റി തലവന്‍ വിനോദ് റായ് ആവശ്യപ്പെട്ടതായാണ് വിവരം. രാഹുല്‍ ജോഹ്‌റി ബിസിസിഐ യില്‍ ചേരുന്നതിന് മുമ്പ് നടന്ന സംഭവമാണിത്. ഒരു സാറ്റ്‌ലൈറ്റ് ചാനലില്‍ ജോഹ്‌റിയുടെ സഹപ്രവര്‍ത്തകയായിരുന്ന സ്ത്രീയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button