തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഇടിവ്. സെപ്റ്റംബറില്‍ 5.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017 സെപ്റ്റംബറില്‍ 3,10,041 പാസഞ്ചര്‍ വാഹനങ്ങൾ വിറ്റഴിച്ചപ്പോൾ 2018 സെപ്റ്റംബറില്‍ ഇത് 2,92,658 വാഹനങ്ങളായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2019 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ വരെയുള്ള പാദങ്ങളിലേക്ക് വരുമ്പോൾ വില്‍പ്പന 3.6 ശതമാനം ഇടിഞ്ഞതായി കാണാൻ സാധിക്കുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സാണ് (സിയാം) ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ധനവില ക്രമാതീതമായി ഉയര്‍ന്നതും വാഹന വായ്പയിലെ പലിശ നിരക്കുകളും ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചതാണ് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചത്. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന നോക്കുമ്പോൾ സെപ്റ്റംബറില്‍ 4.12 ശതമാനം ഉയര്‍ന്ന് 2,126,484 യൂണിറ്റുകളായി മാറി. മുച്ചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ വില്‍പ്പനയും വർദ്ധിച്ചിട്ടുണ്ട്.
Post Your Comments