ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായി രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം. ഇതോടെ 2-0ന് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. വിന്‍ഡീസ് ഉയര്‍ത്തിയ 72 റണ്‍സ് വിജയലക്ഷ്യം മൂന്നാം ദിവസം 97 പന്തിൽ ഇന്ത്യ മറികടന്നു.പൃഥ്വി ഷാ (54 പന്തില്‍ 33), ലോകേഷ് രാഹുല്‍ ( 53 പന്തില്‍ 33) എന്നിവര്‍ പുറത്താകാതെ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച്ച വെച്ചു. രാജ്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റിലും ഇന്ത്യ ഇന്നിംഗ്സ് ജയം നേടിയിരുന്നു
സ്കോര്‍: വെസ്റ്റ്ഇന്‍ഡീസ്- 311, 127, ഇന്ത്യ- 367, 75/0.
അഞ്ചു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പര ഈ മാസം 21ന് ഗുവാഹത്തിയില്‍ ആരംഭിക്കും
Post Your Comments