തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തില്‍ തീരുമാനം അറിയിച്ച് വൈദ്യുതബോര്‍ഡ്. കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ അരമണിക്കൂറില്‍ കുറയാത്ത വൈദ്യൂതി നിയന്ത്രണം തുടരുമെന്ന് വൈദ്യൂതി ബോര്‍ഡ് അറിയിച്ചു. കടുത്ത വൈദ്യൂതി ക്ഷാമം നേരിട്ടതിനാല്‍ ശനിയാഴ്ച പകലും വൈദ്യൂതി വാങ്ങേണ്ടി വന്നു.
ശനിയാഴ്ച വൈകുന്നേരം സംസ്ഥാനത്തൊട്ടാകെ അരമണിക്കൂറോളം ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിയും വന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യൂതി നിയന്ത്രണം തുടരുകയാണ്. വൈദ്യൂതി പ്രതിസന്ധി തിങ്കളാഴ്ച വൈകുന്നേരത്തോടെയേ പരിഹരിക്കപ്പെടൂവെന്നാണ് സൂചന. ആകെ 784 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
താല്‍ച്ചര്‍- കോളാര്‍ 500 കെവി ലൈനിന്റെ 192-ാം ടവറാണ് കൊടുങ്കാറ്റില്‍ തകര്‍ന്നത്. അങ്കൂളം- ശ്രീകാകുളം 765 കെവി ലൈനും കൊടുങ്കാറ്റില്‍ തകര്‍ന്നിരുന്നു. ഒഡിഷ, ആന്ധ്രാ തീരപ്രദേശങ്ങളില്‍ നാശംവിതച്ച തിത്ലി ചുഴലിക്കാറ്റില്‍ തകര്‍ന്ന അന്തര്‍സംസ്ഥാന വൈദ്യൂതലൈനുകള്‍ നന്നാക്കാനായില്ല. ഇതുകാരണമാകും കേരളത്തിലും വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായിരിക്കുക.
Post Your Comments