KeralaLatest News

ചില മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ഓര്‍ത്ത് ലജ്ജ തോന്നുന്നതായി ഡോ ബിജു

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

കൊച്ചി: കേരളത്തിലെ ചില മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ഓര്‍ത്തു ലജ്ജ തോന്നുന്നതായി ഡോ. ബിജുകുമാര്‍ ദാമോദരന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താനുള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ ചില കാതലായ വിഷയങ്ങളെ കേവലം സിനിമാ കോമാളി സീനുകളുമായി കൂട്ടിക്കെട്ടി ഒരു ചാനല്‍ വൈകിട്ടത്തെ അവരുടെ തമാശ പരിപാടിയില്‍ അവതരിപ്പിച്ചുവെന്നും ആ വിഷയത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കാതെ അത് കോമാളിത്തരം ആക്കിയ ആ ചാനല്‍ പിന്നീട് പല വിഷയങ്ങളിലും വാര്‍ത്താ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ താൻ പോയില്ലെന്നും ബിജു വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കേരളത്തിലെ ചില മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ഓര്‍ത്തു ലജ്ജ തോന്നുന്നു. കേരള ചലച്ചിത്ര പുരസ്‌കാര ചടങ്ങിലെ മുഖ്യാതിഥി വിഷയത്തില്‍ ഞാന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഉയര്‍ത്തിയ ചില കാതലായ വിഷയങ്ങളെ കേവലം സിനിമാ കോമാളി സീനുകളുമായി കൂട്ടിക്കെട്ടി ഒരു ചാനല്‍ വൈകിട്ടത്തെ അവരുടെ തമാശ പരിപാടിയില്‍ അവതരിപ്പിച്ചിരുന്നു. ആ വിഷയത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കാതെ അത് കോമാളിത്തരം ആക്കിയ ആ ചാനല്‍ പിന്നീട് പല വിഷയങ്ങളിലും വാര്‍ത്താ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ ഞാന്‍ ഈ വിഷയം ചൂണ്ടിക്കാട്ടി ഇനി നിങ്ങളുടെ ചാനലില്‍ ഒരു ചര്‍ച്ചയ്ക്കും എത്തില്ല എന്ന് പറഞ്ഞു പിന്മാറി. ആ രാഷ്ട്രീയ ബോധമില്ലാത്ത രാഷ്ട്രീയ കോമഡി (?) പരിപാടിയുടെ അവതാരകന്‍മാരെപ്പോലെയുള്ള ആളുകള്‍ ഉള്ള ചാനലില്‍ ചര്‍ച്ചകള്‍ക്ക് പോകാതിരിക്കുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. ഇന്നത്തെ WCC പ്രസ് മീറ്റും സമകാലികമായ മറ്റ് ചില വിഷയങ്ങളും ചില പത്ര പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്നത് കാണുമ്ബോള്‍ ഇവരെയൊക്കെ ബഹിഷ്കരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് കൂടുതല്‍ ഉറപ്പാകുന്നു..

shortlink

Related Articles

Post Your Comments

Related Articles


Back to top button