കൊച്ചി: പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യൂസിസി അംഗം രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒന്നര വര്‍ഷം മുൻപ് ലൈംഗിക പീഡനത്തില്‍ നിന്നും രക്ഷനേടുന്നതിനായി പതിനേഴുകാരിയായ പെണ്‍കുട്ടി തന്റെ വാതിലില്‍ വന്ന് മുട്ടിയതായാണ് രേവതി വ്യക്തമാക്കിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിനു നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും എറണാകുളം സെന്‍ട്രല്‍ പൊലീസിന് മുന്നിൽ ലഭിച്ച പരാതിയിൽ പറയുന്നു. അഭിഭാഷകനായ ജിയാസ് ജമാലാണ് ആവശ്യവുമായി പൊലീസിനെ സമീപിച്ചത്.
Post Your Comments