KeralaLatest News

സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ട്രെയിനിൽ പണം പിരിക്കൽ; ഉത്തരേന്ത്യന്‍ സ്വദേശികള്‍ പോലീസ് പിടിയിൽ

കോയമ്പത്തൂരിലും ബെംഗളൂരുവിലും സമാന കേസുകളില്‍ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി

ആലുവ: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ട്രെയിനിൽ പണം പിരിക്കൽ രണ്ട് പേർ പോലീസ് പിടിയിൽ. കോയമ്പത്തൂരിലും ബെംഗളൂരുവിലും സമാന കേസുകളില്‍ പ്രതികളായ ഇവരുടെ കൂട്ടാളികള്‍ക്ക് വേണ്ടിയും തിരച്ചില്‍ തുടരുന്നു.

അറസ്റ്റിലായവർ മധ്യപ്രദേശ് സ്വദേശികളായ സുനില്‍ സാഹു, ഗുലാബ് സിംഗ് ഠാക്കൂർ എന്നിവരാണ്, റെയില്‍വേ പൊലീസിന്‍റെ സഹായത്തോടെ ആലുവ പൊലീസാണ് അറസ്റ്റ് ചെയ്തത്. 2017 ഡിസംബറിലാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ജാർഖണ്ഡ് സ്വദേശിയുടെ കൈവശമുള്ള 46,000 രൂപ രേഖയില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടത്തി സംഘം തട്ടിയെടുത്തത്.

പൊലീസ് അന്വേഷണത്തില്‍ ബലം പ്രയോഗിച്ച് ഇവർ പണം തട്ടുന്ന സിസിടിവി ദൃശ്യങ്ങളും തെളിവായി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം ആലുവയില്‍ വന്നിറങ്ങിയ ഇരുവരെയും റെയില്‍വേ പൊലീസ് പിടികൂടി പൊലീസിന് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button