കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെതിരെയുള്ള നടപടി നീളുന്നതില്‍ പ്രതിഷേധിച്ച് വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര് അമ്മ വിട്ടേക്കുമെന്ന് സൂചന. 2017 -ലായിരുന്നു നടി ആക്രമിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് പ്രതിസ്ഥാനത്ത് തുടരുന്ന ദിലീപിനെതിരെ നടപടി വേണമെന്ന് ഡബ്ല്യൂ.സി.സി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനെതിരെ നടപടി എടുക്കാന്‍ അമ്മ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് നടിമാര്‍ അമ്മ വിടാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച് ഡബ്ല്യു.സി.സി പ്രവര്‍ത്തകര്‍ വൈകിട്ട് പത്രസമ്മേളനം നടത്തും. അമ്മ വിടുന്ന കാര്യം പത്രസമ്മേളനത്തില്‍ അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് പത്രസമ്മേളനം നടത്തുന്നത്. അമമയില്‍ നിന്ന് കൂടുതല്‍ നടിമാര്‍ ഡബ്ല്യു.സി.സി യില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
Post Your Comments