ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ പോകുന്നതിനേക്കാൾ താൻ പാകിസ്ഥാനിൽ പോകുന്നത് ഇഷ്ടപ്പെടുന്നുവെന്ന് കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ധു. കസൗലി സാഹിത്യസമ്മേളനത്തിലാണ് സിദ്ധുവിന്റെ വിവാദ പരാമർശം. ദക്ഷിണേന്ത്യയിൽ പോയാൽ എനിക്കൊരു വാക്കും മനസ്സിലാകില്ല. അവിടുത്തെ ഭക്ഷണം എനിക്കിഷ്ടമില്ല. അതേസമയം പാകിസ്ഥാനിൽ പോയാൽ അവർ പഞ്ചാബിയും ഇംഗ്ളീഷും സംസാരിക്കും . അവിടെ കൂടുതൽ കഴിയാൻ യാതൊരു ബുദ്ധിമുട്ടുമില്ലെന്നായിരുന്നു സിദ്ധു വ്യക്തമാക്കിയത്. മുൻപ് ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ സിദ്ധുവിന്റെ പാകിസ്ഥാൻ യാത്രയും പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വയെ ആലിംഗനം ചെയ്തതും വിവാദമായിരുന്നു.
Post Your Comments