Latest NewsKerala

ട്രെയിന്‍ തട്ടി അഞ്ചു പേർക്ക് ദാരുണാന്ത്യം

സംഭവത്തില്‍ ആറ്‌ പേര്‍ക്ക് പരിക്കേല്‍ക്കുകയും

ബിഹാര്‍: പാളം മുറിച്ചു കടക്കവെ ട്രെയിന്‍ തട്ടി അഞ്ചു പേർ കൊല്ലപ്പെട്ടു. ബിഹാറിലെ കൈമുര്‍ ജില്ലയിലെ ബാബുവയിൽ വെള്ളിയാഴ്ച വൈകുംനേരം 5:30-ഓടെയാണ് അപകടം ഉണ്ടായത്. 18612 (ഡി. എന്‍) വാരണാസി-റാഞ്ചി ഇന്റര്‍സിറ്റി എക്സ്പ്രസ്സ്, ബാബുവ സ്റ്റേഷനിലെ പ്ലാറ്റഫോം നമ്പര്‍ മൂന്നില്‍ എത്തി. ട്രെയിന്‍ പ്ലാറ്റഫോമില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ നല്ല തിരക്ക് ഉണ്ടായിരുന്നു. തിരക്ക് ഒഴിവാക്കാനായി ചിലര്‍, പ്ലാറ്റഫോം ഇല്ലാത്ത മറു വശത്തെ വാതില്‍ വഴി ചാടി ഇറങ്ങി. ഈ സമയം, ഹവറായില്‍ നിന്നും ലാല്‍കോനിലേക്ക് പോകുന്ന ലാല്‍കോന്‍ എക്സ്പ്രസ്സ് പ്ലാറ്റഫോമിലേക്ക് എത്തുകയായിരുന്നു. ഈ സമയമാണ് പാളം മുറിച്ചു കടക്കുകയായിരുന്ന, നാല് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തില്‍ പെട്ട് മരിച്ചത്. സംഭവത്തില്‍, ആറ്‌ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button